ടയറിൻ്റെ ആയുസ്സ് കൂട്ടാന്‍ ചില എളുപ്പവഴികള്‍




വാഹനങ്ങളുടെ കാര്യക്ഷമതയിലും സുരക്ഷയിലും ടയറുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍ മിക്കവരും വാഹനം വാങ്ങുമ്പോള്‍ ഇത് ശ്രദ്ധിക്കാറുപോലുമില്ല.സാധാരണഗതിയില്‍ എല്ലാവരും കാറിൻ്റെ നിലവിലുള്ള ടയര്‍ മാറ്റി പുതിയവ ഉപയോഗിക്കുന്നതിനെകുറിച്ച് മാത്രമാണ് ചിന്തിക്കുക. എന്നാല്‍ കാര്‍ ടയറുകളുടെ ആയുസ്സ് ദീര്‍ഘിപ്പിച്ച് ഈ ചെലവ് കുറയ്ക്കാൻ സാധിക്കും. ഈ അഞ്ച്‌  എളുപ്പവഴികള്‍ മനസ്സിൽവച്ചോളൂ,ഉപകരിക്കും.

ടയര്‍ര്‍ദ്ദം
ടയറുകളുടെ ആയുസ്സ് കൂട്ടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ശരിയായ ര്‍ദ്ദം കാത്തുസൂക്ഷിക്കുക എന്നുള്ളതാണ്. ടയറില്‍മുഴുവനായി കാറ്റ് നിറച്ചാല്‍മികച്ച മൈലേജും കണ്‍ട്രോളും കിട്ടുമെന്ന ധാരണ തെറ്റാണ്ടയറുകള്‍ക്ക് പെട്ടെന്ന് പോറലേല്‍ക്കാന്‍  ഇത് കാരണമാവുകയും അതുവഴി ടയറുകള്‍ നശിച്ച് പോവുകയും ചെയ്യുന്നു. കൂടാതെ കാറിൻ്റെ സസ്‌പെന്‍ഷന്‍ ഘടകങ്ങള്‍ക്കും ഇത് കേടുപാടുകളുണ്ടാക്കാൻ കാരണമാകും.



വീല്‍ ഘടനയും നിയന്ത്രണവും
സ്ഥിരമായി ദുര്‍ഘടമായ പാതകളിലൂടെ സഞ്ചരിക്കുന്ന വാഹനമാണെങ്കിൽ, ഓരോ 5,000 കിലോമീറ്റര്‍ ഓട്ടത്തിന് ശേഷവും കാറിൻ്റെ വീല്‍ഘടന പരിശോധിക്കുന്നത് നല്ലതായിരിക്കും. കാരണം ദുര്‍ഘടമായ പാതകളിലൂടെയുള്ള നിരന്തര ഓട്ടം കാറിൻ്റെ  വീലുകളുടെ ഘടനയില്‍ മാറ്റം വരുത്തും.

ടയര്‍ റൊട്ടേഷന്‍

നിര്‍മ്മാതാക്കള്‍ നിര്‍ദേശിക്കുന്ന ഇടവേളകളില്‍ കാറിൻ്റെ ടയറുകളുടെ സ്ഥാനം മാറ്റേണ്ടതാണ്.ഈ പ്രക്രിയയില്‍ സ്‌പെയര്‍ ടയറിനെക്കൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ടയര്‍ റൊട്ടേഷന്‍ ചെയ്യുന്നത് ടയറുകളുടെ ദീര്‍ഘായുസ്സിന് നല്ലതാണ്.

വാല്‍വുകളും വാല്‍വ് ക്യാപ്പുകളും മാറ്റുക

കാറിൻ്റെ വാല്‍വുകളും വാല്‍വ് ക്യാപ്പുകളും നിർമാതാക്കൾ നിർദേശിക്കുന്ന കാലാവധി കഴിഞ്ഞാൽ മാറ്റി ഉപയോഗിക്കണം. ഇല്ലെങ്കിൽ അവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സാധ്യതയേറെയാണ്. 

പഞ്ചറായ ടയര്‍ ഉടനടി ശരിയാക്കുക
യാത്രക്കിടയില്‍ നിങ്ങളുടെ കാറിൻ്റെ ടയര്‍ പഞ്ചറാവുകയാണെങ്കില്‍ ഉടന്‍ തന്നെയത് ശരിയാക്കുക. പഞ്ചറായ ടയര്‍ കൊണ്ട് ദീര്‍ഘദൂരം ഡ്രൈവ് ചെയ്യാതിരിക്കുക.

***

Malayalam Vehicles is a well known and well-respected brand in Kerala, who constantly strive to exceed customer and principal expectations in every key area of operation, in business.



Comments